അബുദാബി: ഇന്ത്യന്‍ ടെന്നീസ് താരവും ആറ് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ സാനിയ മിര്‍സയ്ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ. സാനിയയ്ക്കും ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക്കിനുമാണ് 10 വര്‍ഷത്തെ യു എ ഇ ഗോള്‍ഡന്‍ വിസ’ അഥവാ ദീര്‍ഘകാല റെസിഡന്‍സ് വിസ ലഭിച്ചത്.

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ സാനിയ, ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിനും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ദുബൈ ജനറല്‍ അതോറിറ്റി ഓഫ് സ്‌പോര്‍ട്‌സ് എന്നിവയ്ക്കും നന്ദി അറിയിക്കുന്നതായി സാനിയ മിര്‍സ പ്രതികരിച്ചു.