അബുദാബി : യുഎഇയില്‍ വീണ്ടുമൊരു ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം 30000പിന്നിട്ടു. 758പേര്‍ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 31754ആയി ഉയര്‍ന്നു. 34000പേരില്‍ നടത്തിയ പരിശോധനയില്‍ 388പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 301ഉം, രോഗം സ്ഥിരീകരിച്ചരുടെ ആകെ എണ്ണം 44433ഉം ആയി. നിലവില്‍ 12478പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റിലും കോവിഡ് വിമുക്തരുടെ എണ്ണം, 30000കടന്നു. 536പേര്‍ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചപ്പോള്‍ രോഗ വിമുക്തരുടെ എണ്ണം 30726ആയി ഉയര്‍ന്നു. 224പേരില്‍ നടത്തിയ പരിശോധനയില്‍ 467പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതില്‍ 268 പേര്‍ കുവൈറ്റികളും,199പേര്‍ വിദേശികളുമാണ്. 6പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 319ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 39145ഉം ആയി. നിലവില്‍ 8100പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 180പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒമാനില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ശനിയാഴ്ച 896 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 391പേര്‍ സ്വദേശികളും,505 പേര്‍ വിദേശികളുമാണ്. 3പേര്‍ കൂടി മരണപെട്ടു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28,566ഉം ആയി. 606പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 14780ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരില്‍ 99പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാന്‍ ആരോഗ്യമന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു