അബുദാബി: ജൂണ്‍ 21 ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രതിനിധി മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു.
രാവിലെ 8.14 മുതല്‍ 11.12 വരെ യുഎഇയില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് യുഎഇ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് എന്നിവ ഗ്രഹണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്
യുഎഇയില്‍ നാളെ ഭാഗിക ഗ്രഹണം ദൃശ്യമാകും
