യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധ നടത്തുന്നതിനുള്ള നിരക്ക് കുറച്ചെന്ന് അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്ബനിയായ സെഹ അറിയിച്ചു. വ്യാഴാഴ്ചയാണ് നേസല്‍ സ്വാബ് കൊവിഡ് പിസിആര്‍ ടെസ്റ്റ് നിരക്ക് 250 ദിര്‍ഹമായി കുറച്ച വിവരം സെഹ അറിയിച്ചത്.
എല്ലാ സെഹ പരിശോധനാ കേന്ദ്രങ്ങളിലും 250 ദിര്‍ഹത്തിനാവും ഇനി കൊവിഡ് പിസിആര്‍ പരിശോധന നടത്തുക. സെഹ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും സെഹ ശൃംഖലയില്‍പ്പെടുന്ന ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ നിരക്കാകും ഇനി മുതല്‍ ഈടാക്കുക.



