ഫുജൈറ: യുഎഇയില്‍ ഫുജൈറയില്‍ കടലില്‍ നീന്താനിറങ്ങിയ സ്വദേശി മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഫുജൈറ ബീച്ചിലാണ് സംഭവം നടന്നത്. 18ഉം 16 വയസ്സുള്ള രണ്ട് കൗമാരക്കാരെ കടലില്‍ നീന്താനിറങ്ങുന്നതിനിടെ കാണാതാകുകയായിരുന്നെന്ന് ഫുജൈറ പൊലീസ് വ്യക്തമാക്കി.

പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതോടെ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഇതില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.