യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ വാക്സീന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല.ഉപഭോക്താക്കള്‍, സന്ദര്‍ശകര്‍, കരാര്‍ ജീവനക്കാര്‍, സേവനത്തിന് എത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു. 2 ഡോസ് വാക്സീനും എടുത്തവര്‍ അല്‍ഹൊസന്‍ ആപ്പില്‍ കാണിച്ചാല്‍ പ്രവേശനം അനുവദിക്കും.
വാക്സീന്‍ എടുക്കുന്നതില്‍ ഇളവുള്ളവരാണെങ്കില്‍ സാക്ഷ്യപത്രത്തോടൊപ്പം പിസിആര്‍ നെഗറ്റീവ് ഫലവും ഹാജരാക്കണം. 16 വയസ്സിനു താഴെയുള്ളവര്‍ക്കു ഇളവുണ്ട്. ഓഗസ്റ്റ് 20 മുതല്‍ അബുദാബിയിലെ പൊതുസ്ഥലങ്ങളിലേക്കു വാക്സീന്‍ എടുത്തവര്‍ക്കു മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.



