മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3007 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 85,975 ആയി. 91 പേര്‍ ഇന്നലെമാത്രം രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 3000 കടന്നു.
നിലവില്‍ 43591 പേരാണ് ചികിത്സയിലുള്ളത്. ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. ചൈനയില്‍ 83,036 രോഗികളാണുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 33 ആയി. ഇതില്‍ ഒരു ഓഫീസറും ഉള്‍പ്പെടുന്നു. ഇതുവരെ 2562 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 1497 പോലീസുകാരാണു ചികിത്സയിലുള്ളത്. മുംബൈയില്‍ മാത്രം 18 പോലീസുകാര്‍ മരിച്ചു.
അതേസമയം, മുംബൈയില്‍ മാത്രം 1421 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 48,549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25,717 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. 1636 പേര്‍ മുംബൈയില്‍ മരിച്ചു. ധാരാവിയില്‍ ഇന്നലെ 13 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാവിയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 1912 പേര്‍ക്കാണ്. 71 പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്.