മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 97,000 കടന്നു. 3,607 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ 97,648 ആയി. 3,590 പേര് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. 44,517 പേര് രോഗമുക്തരായി.
മുംബൈയില്‍ മാത്രം 53,985 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,855 പേര് മുംബൈയില്‍ മരിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി. 8,498 പേര് രാജ്യത്ത് മരിച്ചു.