മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഇത്തവണ ഓണം ആഘോഷിച്ചത് ദുബായില്‍. ദുബായിലെ സ്വന്തം ഫ്‌ലാറ്റില്‍ ഭാര്യ സുചിത്ര, സുഹൃത്ത് സമീര്‍ഹംസ, നടന്‍ സുനില്‍ ഷെട്ടി എന്നിവര്‍ക്കൊപ്പമായിരുന്നു ഓണാഘോഷം .

ഒരു വിവാഹത്തില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വീസ സ്വീകരിക്കാനും വേണ്ടിയാണ് മോഹന്‍ലാല്‍ ദുബായിലെത്തിയത്.

മോഹന്‍ലാലിന്റെ ഓണാഘോഷ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സുഹൃത്ത് സമീര്‍ഹംസയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചത് .