സിനിമാ ലോകത്തിലെ മാസ്സ് താരമായ മോഹന്‍ലാലിന്റെ ഓഫ് സക്രീന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എല്ലായിപ്പോഴും ആഘോഷിക്കാറുണ്ട്. ഇപ്പോള്‍ താരരാജാവിന്റെ മാസ് വീഡിയോകള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം തന്നെയാണ് .

ഇപ്പോള്‍ മറ്റൊരു പുതിയ മോഹന്‍ലാലിന്റെ വീഡിയോ ആണ് വൈറലാവുന്നത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് വീഡിയോ പങ്കുവക്കുകയുണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദൃശ്യം ലൊക്കേഷനില്‍ കണ്ട മോഹന്‍ലാലിനെയല്ല ഈ വീഡിയോയില്‍ പ്രേക്ഷകര്‍ കണ്ടത്. ഖുറേഷി അബ്രാം എന്ന് തുടങ്ങുന്ന വീഡിയോയില്‍ എമ്പുരാന്‍ ലോഡിംഗ് സ്റ്റൈലില്‍ കട്ട മാസുമായിട്ടാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് .

മലയാളത്തില്‍ മുഴുവന്‍ പുതിയ ഓളം സൃഷ്ട്ടിച്ച ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന്‍, അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം ചെയ്തത് മോഹന്‍ലാലാണ്. എമ്പുരാന്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിനിടെയാണ് ഈ വീഡിയോ വന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 18നാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എമ്പുരാന്‍’ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച്‌ അനൗണ്‍സ് ചെയ്യുകയുണ്ടായത്