ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോജ്തബ ഖമേനി ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഫോക്സ് ന്യൂസ് റേഡിയോയിലെ ‘ബ്രയാൻ കിൽമീഡ് ഷോ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ശേഷം മോജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.



