മൈ​സൂ​രു: മൈ​സൂ​രു​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ ക​ടു​വി​നാ​ൽ അ​നു മാ​ത്യു​വി​ന്‍റെ മ​ക​ൾ അ​ലീ​ന സൂ​സ​ൻ അ​നു (20) ആ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ർ​വീ​സ് റോ​ഡി​ൽ ഇ​ന്തു​വാ​ലു​വി​ൽ അ​ലീ​ന​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മ​ണ്ഡ്യ​യി​ൽ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​ണ്ഡ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (മിം​സ്) മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.