ബംഗളൂരൂ: കന്നഡയിലെ പ്രമുഖ നടനും നടി മേഘ്ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് പെട്ടന്നുള്ള മരണകാരണം. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ഇന്നലെ ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ ഇദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മരണം ഉണ്ടായത്.

2018ലായിരുന്നു മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

2009 ല്‍ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന സിനിമയിലൂടെയാണ് ചിരഞ്ജീവി സര്‍ജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസര്‍, സിംഗ, അമ്മ ഐ ലവ് യു തുടങ്ങിയ ഇരുപതിലധികം സിനിമകളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്.