മെക്സിക്കോസിറ്റി: മെക്സിക്കോയിലും കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 816 പേരാണ് രോഗബാധയേറ്റ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 12,545 ആയി ഉയര്‍ന്നു.
രാജ്യത്ത് 4,442 പേര്‍ക്കാണ് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണവും മെക്സിക്കോയില്‍ ഉയരുകയാണ്. ഇതുവരെ 1,05,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 75,448 പേരും രോഗമുക്തി നേടി.