ലയണല്‍ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജ്ജ്, ബാഴ്സലോണയില്‍ ഒരു ഒത്തുതീര്‍പ്പിനെക്കുറിച്ച് സൂചന നല്കി, ഇത് 2021 ലെ വേനല്‍ക്കാലം വരെ മകന് ക്യാമ്ബ് നൗവില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും ആണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.അര്‍ജന്റീന ഫോര്‍വേഡിന്റെ പ്രതിനിധികള്‍ ഇന്നലെ ക്ലബുമായി ചര്‍ച്ച നടത്താന്‍ കാറ്റലൂന്യയില് എത്തിയിരുന്നു.

ബാഴ്സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്ന് പിതാവ് മീഡിയാസെറ്റിനോട് പറഞ്ഞു, ഒരു കരാറിലെത്താന്‍ ഇനിയും അവസരമുണ്ട്, അത് എല്ലാവരേയും അവരുടെ നിലവിലെ ചുറ്റുപാടുകളില്‍ തുടരാന്‍ അനുവദിക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.ആറ് തവണ ബാലണ്‍ ഡി ഓര് വിജയിക്ക് 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ ബ്ലൂഗ്രാനയ്ക്കൊപ്പം തുടരാന്‍ കഴിയുമോയെന്ന ചോദ്യത്തിന്, ജോര്‍ജ്ജ് മെസ്സി ‘അതെ’ എന്ന് മറുപടി നല്കി.



