ലിവര്‍പൂള്‍: ബാഴ്സലോണ വിടാന്‍ ഒരുങ്ങുന്ന അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ലിവര്‍പൂളില്‍ ചേരില്ലെന്ന് കോച്ച് യുര്‍ഗന്‍ േക്ലാപ്. ശനിയാഴ്ച ആഴ്സണലുമായുള്ള കമ്യൂണിറ്റി ഷീല്‍ഡ് ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലിവര്‍പൂള്‍ കോച്ച്.
‘തീര്‍ച്ചയായും മെസ്സിയെ ടീമിലെത്തിക്കുക എന്നത് എതൊരു ടീമിന്‍െറയും ആഗ്രഹമാണ്. പക്ഷെ, നിലവില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല’ -േക്ലാപ് പറഞ്ഞു.
‘അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത് അവരെ കൂടുതല്‍ ശക്തരാക്കും. നിലവില്‍ സിറ്റിയെ തോല്‍പ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. മെസ്സിയെത്തിയാല്‍ അവരെ പരാജയപ്പെടുത്താന്‍ കൂടുതല്‍ പാടുപെടേണ്ടി വരും. മെസ്സി വരിക എന്നത് പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചടത്തോളം 100 ശതമാനവും നേട്ടമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം ഇവിടെ എത്തുക എന്നത് ലീഗിനൊരു മുതല്‍ക്കൂട്ടാണ്.
പ്രീമിയര്‍ ലീഗിന് നിലവിെലാരു ഉത്തേജനത്തിന്‍െറ ആവശ്യമില്ല. എന്നാല്‍, പുതിയ നീക്കം വലിയ ഉത്തേജനം തന്നെയായിരിക്കും. മെസ്സി സ്പെയിനിലെല്ലാതെ മറ്റൊരു ലീഗിലും കളിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ ഫുട്ബാള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഇവിടെ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍, അത് ഉണ്ടാകുമോ എന്ന് ഉറപ്പില്ല’ -േക്ലാപ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ രണ്ട് തവണയും മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു ചാമ്ബ്യന്‍മാര്‍. അവരുടെ അപ്രമാധിത്വം അവസാനിപ്പിച്ചാണ് ഇത്തവണ യുര്‍ഗന്‍ േക്ലാപിന് കീഴില്‍ ലിവര്‍പൂള്‍ ആദ്യമായി കിരീടം ചൂടുന്നത്.
അതേസമയം, മെസ്സി സിറ്റിയിലേക്ക് തന്നെ വരുമെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫ്രഞ്ച് ടീം പി.എസ്.ജി മെസ്സിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് താല്‍പ്പര്യം സിറ്റിയാണെന്ന് പിതാവ് ജോര്‍ജ് മെസ്സി ടീമിനെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.



