ബാഴ്സലോണ: ലയണല്‍ മെസി ബാഴ്സലോണ് വിടുന്നു. ക്ലബ് വിടുന്ന തീരുമാനം താരം അറിയിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലബ് അടിയന്തിര യോഗം ചേര്‍ന്നുവെന്നും വിവരമുണ്ട്. ക്ലബ്ബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്. 2021 വരെയുള്ള കരാര്‍ ഉടന്‍ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍.
ക്ലബ്ബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് പിയോള്‍ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു.സീസണ് അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാര്‍. ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് ശേഷം ബാഴ്സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാര്‍ത്തയായിരുന്നു.
ഇതാണ് മെസിയുടെ പെട്ടന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. ആറ് തവണ ബാലന്‍ഡിയോര്‍ പുരസ്കാരം നേടിയ അര്‍ജന്റൈന്‍ ദേശീയ താരം 2004 മുതല്‍ ബാഴ്സയ്ക്കൊപ്പമുണ്ട്.



