കൊച്ചി> മെഡിക്കല് പ്രവേശന പരീക്ഷയ്ക്ക് ഗള്ഫ് രാജ്യങ്ങളില് കേന്ദ്രങ്ങള് അനുവദിക്കണമെന്ന ആവശ്യത്തില് വിദ്യാര്ത്ഥികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ആരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തില് നിലപാട് തേടി വിദേശകാര്യ – വ്യോമയാന – ആഭ്യന്തര മന്ത്രാലയങ്ങളെ കോടതി കക്ഷി ചേര്ത്തു.

29 നകം നിലപാടറിയിക്കണം.കോവിഡ് പശ്ചാത്തലത്തില് വിദ്യാര്ത്ഥികള്ക്ക് കേരളത്തില് എത്താനാവില്ലെന്നും പരീക്ഷ മാറ്റി വെക്കുകയോ അല്ലെങ്കില്
സെന്ററുകള് അനുവദിക്കാന് കേന്ദ്ര സര്ക്കാരിന് നിര്ദേശം നല്കുകയോ വേണമെന്നാവശ്യപ്പെട്ട് പ്രവാസിയായ അബ്ദുള് അസീസ് സമര്പ്പിച്ച
പൊതുതാല്പ്പര്യ ഹര്ജിയിലാണ് ചീഫ് ജസ്റ്റീസ്‌എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ നിര്ദേശം.

മെഡിക്കല് പ്രവേശന പരീക്ഷ വിദേശത്ത് നടത്താനാവില്ലെന്ന് മെഡിക്കല് കൗണ്സിലും നാഷണല് ടെസ്റ്റിംഗ് ഏജന്സിയും കോടതിയെ അറിയിച്ചു. നീറ്റ് ഓണ്ലൈന് പരീക്ഷ അല്ലെന്നും പേപ്പര് പരീക്ഷ ആണന്നും 2016 മുതലുള്ള രീതി മാറ്റാനാവില്ലെന്നും വ്യക്തമാക്കി.ജൂലൈ 26 നാണ് മെഡിക്കല് പ്രവേശന പരീക്ഷ.