ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.
കാൾട്ടക്സ്, ബോംബെ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1963ൽ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.
1966ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച ചന്ദ്രശേഖരൻ 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിനു (എസ് ബി ഐ) വേണ്ടി ബൂട്ടണിഞ്ഞു.



