കോട്ടയം: ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനെതിരെ ചീഫ് സെക്രട്ടറിക്ക് എന്‍.എസ്.എസ്. കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി വക്കീല്‍ നോട്ടീസ് അയച്ചു. പട്ടിക പ്രസിദ്ധീകരിക്കേണ്ട സമയ പരിധി ഏപ്രില്‍ 23ന് അവസാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ സാമ്ബത്തിക സംവരണം നിരര്‍ത്ഥകമാവുകയാണെന്നും വീഴ്ച ഉണ്ടായാല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായി കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്. ഒരുമാസത്തിനുള്ളില്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മാര്‍ച്ച് 24ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.



