തമിഴ്നാട്ടിൽ മുഖ്യമന്ത്രി കസേര ഉറപ്പിച്ച് വിജയ്. ടിവികെയ്ക്ക് പിന്തുണയുമായി വിസികെ എത്തിയതോടെയാണ് 118 എന്ന മാന്ത്രിക നമ്പറിൽ വിജയ് എത്തിയത്. ഇതുവരെ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന വിടുതലൈ ചിരുതൈഗൽ കച്ചി (VCK), ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് തമിഴ്നാട് രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം (118 സീറ്റുകൾ) തികയ്ക്കാൻ വിജയ്‌ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഭൂരിപക്ഷം ലഭിച്ചതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി പ്രവർത്തകർ കാത്തിരിക്കുകയാണ്. നേരത്തെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സത്യപ്രതിജ്ഞ നീണ്ടുപോയെങ്കിലും, സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പായതോടെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിക്കുമെന്നാണ് വിവരം. വിസികെ കൂടുമാറിയത് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ്.

ടിവികെയും വിസികെയും ഒന്നിക്കുന്നത് തമിഴ്നാട്ടിലെ ദളിത്-യുവജന വോട്ടുകളെ ഏകോപിപ്പിക്കാൻ സഹായിക്കും.