തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയി. കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുമായി പ്രാഥമിക സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ് മന്ത്രിമാരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. അതോടെ ആന്റിജന്‍ പരിശോധന നടത്തുകയായിരുന്നു. മുഖ്യ മന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കൂടാതെ എ സി മൊയ്തീനും ആന്റിജന്‍ പരിശോധന നടത്തിയിരുന്നു അദ്ദേഹത്തിനും നെഗറ്റീവ് ആയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരായ എ.സി.മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി.ജലീല്‍, ഇ.പി.ജയരാജന്‍, വി.എസ്.സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍. എന്നിവരുമാണ് നിരീക്ഷണത്തില്‍പോയത്. സ്പീക്കറും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.