തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് യോഗ്യനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. എല്ലാത്തിനും ക്യാപ്റ്റനാകാന്‍ മുല്ലപ്പള്ളി യോഗ്യനാണ്. എന്നുവെച്ച് മറ്റുള്ളവര്‍ക്ക് അയോഗ്യതയില്ല ‘-വാര്‍ത്തസമ്മേളനത്തില്‍ മുരളീധരന് പറഞ്ഞു.പ്രതിപക്ഷനേതാവുമായി കുറേനാളായി സംസാരിച്ചിട്ട്. അദ്ദേഹത്തിന് വിളിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിക്കാണാത്തതിനാല് വിളിച്ചില്ല.
മുല്ലപ്പള്ളിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. ഞങ്ങള്‍ക്കിടയില്‍ മൂന്നാമെന്റ ആവശ്യമില്ല.അത് പ്രസിഡന്റ് എന്ന നിലക്ക് മാത്രമല്ല. മുല്ലപ്പള്ളി രാമചന്ദ്രന് എന്ന വ്യക്തിയുമായി തനിക്കൊരു ബന്ധമുണ്ട്, കടപ്പാടുണ്ട്. കെ. കരുണാകരന് മാനസികസംഘര്‍ഷം അനുഭവിച്ചപ്പോള്‍ തെന്ന കോണ്‍ഗ്രസില്‍ എടുക്കണമെന്ന് വളരെ ശക്തമായ നിലപാടെടുത്ത ആളാണ് മുല്ലപ്പള്ളി.
കരുണാകരെന്റ സഹായംകൊണ്ട് വന്നവര്‍ അദ്ദേഹത്തോട് നന്ദികേട് കാണിച്ചപോലെ മുരളീധരന് ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ല. പുനഃസംഘടനയുടെ കാര്യത്തില്‍ തന്നോട് ആരും ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ടയത്ര പ്രധാന്യമില്ലാത്ത ആളാണെങ്കില്‍ പരാതിയില്ല. ഇനി പരാതി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിഴല്‍യുദ്ധം നടത്തരുതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച കെ. മുരളീധരന് എം.പി അടക്കമുള്ളവര്‍ക്കെതിരെ രംഗത്തുവന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, എം.പിമാര്‍ നിഴല്‍യുദ്ധം നടത്തരുെതന്ന് തുറന്നടിച്ചു.പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന മുരളിയുടെ ആരോപണവും അദ്ദേഹം തള്ളി. സര്ക്കാറിെനതിരായ സമരം നിര്‍ത്തിയത് എല്ലാവരോടും ആലോചിച്ചാണ്.സംസ്ഥാനത്തിെന്റ പൊതുതാല്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങനെ കരുതുന്നവര്‍ക്ക് െതറ്റി.സംഘടനപരമായ വിവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.