മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ള്‍​ക്ക്പേര്‍ക്ക് കോ​വി​ഡ് വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു . ഇ​തേ​തു​ട​ര്‍​ന്നു ഇ​വ​രു​മാ​യി സമ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട 17 പോ​ലീ​സു​കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്രവേശിച്ചു . നെ​ഹ്റു ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന​ത് .

ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ഇ​ല​ക്‌ട്രോ​ണി​ക് ഷോ​പ്പി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നു ഏ​ഴ് പേ​രെ​യാ​ണ് പോ​ലീ​സ് പിടികൂടിയത് . ഇ​വ​രി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ച് പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ആ​ക്കി​യെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു . കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​ടെ​യും സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് . ഇതിന്‍റെ ഫലം ലഭിക്കാനുണ്ട് . ഇ​വ​ര്‍ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പറഞ്ഞു .