മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ജാ​ന​കി വാ​സു​വാ​ണ് (77) മ​രി​ച്ച​ത്. മുംബൈ ഭേലാപ്പൂരില്‍ താമസിക്കുന്ന ഇവര്‍ പന്‍വേല്‍ കാമോത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജാ​ന​കി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​യാ​ണ്. ഇ​തോ​ടെ മും​ബൈ​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 20 ആ​യി. കൊവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന മുംബൈയില്‍ 4 മണിക്കൂറിനിടെ 1192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം 20 ആയി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,413 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറി‍യിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നിരിക്കുകയാണ്.