മുംബൈ കൊൽക്കത്ത വിസ്താര വിമാനത്തിൽ വൻ കുലുക്കം. എട്ട് യാത്രക്കാർക്ക് പരുക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരം.
ഇന്ന് വൈകീട്ടോടെയാണ് സംഭവം. 123 യാത്രക്കാരുമായി പോയ മുംബൈ കൊൽക്കത്ത വിമാനത്തിലാണ് പെട്ടെന്ന് വലിയ കുലുക്കം അനുഭവപ്പെടുന്നത്. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പായി ആണ് വിമാനത്തിൽ കുലുക്കം ഉണ്ടായത്. പരുക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി വിസ്താര അധികൃതർ അറിയിച്ചു.



