മുംബൈ ഉപനഗരമായ ഡോംബിവ്‌ലി മാന്‍പാട റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ മലയാളി വനിതയ്ക്ക് ദാരുണ അന്ത്യം. മുംബൈയിലെ എസ്.എന്‍.ഡി.പി യോഗം വാഷി വനിതാസംഘം മുന്‍ സെക്രട്ടറിയായ സുജ ജയകുമാറാണ് മരിച്ചത്.
വാഷി ശാഖായോഗം പ്രസിഡന്റ് ജയകുമാറാണ് ഭര്‍ത്താവ്. റോഡ് മുറിച്ചു കടക്കുമ്ബോഴായിരുന്നു അപകടം .ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. കേസിന്റെ പുരോഗതി അറിയാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം സമ്ബര്‍ക്കമുണ്ടെന്നും പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരുമെന്നും ഡോംബിവ്‌ലി കേരളീയ സമാജം പ്രസിഡന്റ് വര്‍ഗീസ് ഡാനിയല്‍ പറഞ്ഞു.
ആലപ്പുഴ മുതുകുളം സ്വദേശിയായ സുജ പാലപ്പള്ളില്‍ കിഴക്കതില്‍ പത്മനാഭന്‍ ഭവാനി ദമ്ബതികളുടെ മകളാണ്. പതിനഞ്ചും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെണ്മക്കളുണ്ട്. 44 വയസ്സായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ മുതുകുളത്ത് എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി ശ്യാംകുമാര്‍ അറിയിച്ചു.



