മുംബൈ: നഗരത്തിലെ തന്റെ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തിയ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി . ബോംബൈ യെയാണ് കങ്കണ സമീപിച്ചത്.

സെപ്റ്റംബര്‍ ഒമ്പതിന് ആയിരുന്നു കങ്കണയുടെ ബാന്ദ്ര വെസ്റ്റിലുള്ള ഓഫീസിന്റെ ഒരു ഭാഗം ബി എം സി പൊളിച്ചത്. നിശ്ചിത പ്ലാനില്‍ നിന്നു മാറി അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ചാണ് കങ്കണയുടെ ഓഫീസ് കെട്ടിടം ബി എം സി പൊളിച്ചത്.

അതേസമയം, ഓഫീസ് കെട്ടിടത്തിന്റെ 40 ശതമാനവും ബിഎംസി തകര്‍ത്തതായി കങ്കണ കോടതിയെ അറിയിച്ചു. സോഫകള്‍, വില കൂടിയ ലൈറ്റുകള്‍, അപൂര്‍വ കലാസൃഷ്ടികള്‍ എന്നിവയും തകര്‍ക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. ഓഫീസ് തകര്‍ത്ത നടപടിയില്‍ ബി എം സി നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് കങ്കണ കോടതിയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അതേസമയം, കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിനുള്ള ഓര്‍ഡര്‍ കോടതി തടഞ്ഞിരുന്നു. കങ്കണയുടെ ഓഫീസ് 14 ലംഘനങ്ങള്‍ നടത്തിയെന്നാണ് ബി എം സി കണ്ടെത്തിയത്. ഓഫീസ് പൊളിക്കുന്നതിന് സെപ്റ്റംബര്‍ ഏഴിനു പുറപ്പെടുവിച്ച നോട്ടീസും സെപ്റ്റംബര്‍ ഒമ്പതിലെ ഉത്തരവ് റദ്ദാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. തുടര്‍ നടപടികളില്‍ നിന്ന് ബി എം സിയെ തടയണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്