ഓണത്തോടനുബന്ധിച്ചു ബാലരാമപുരം കൈത്തറിയിൽ നൂതന ഡിസൈനർ സാരികളുടെ ശ്രേണി അവതരിപ്പിക്കുകയാണ്തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ സംരംഭമായ ഗ്രാമീൺ കളക്ഷൻസ് നെറ്റ്‌വർക്ക്. ബാലരാമപുരം കൈത്തറിയുടെ തനിമയും പ്രഭയും നിലനിർത്തിക്കൊണ്ടു തന്നെ നെയ്ത്തിലെ വ്യത്യസ്തമായസാദ്ധ്യതകൾ ഉപയോഗിച്ചാണ് ഈ സാരികൾ നിർമിച്ചിരിക്കുന്നത്.

മിഴി എന്ന ഈ സാരീ കളക്ഷനിലെ ഓരോ സാരിയുടെയും പ്രത്യേകത എന്ന് പറയുന്നെത് അവയിൽ ചെയ്തിരിക്കുന്ന ഡിസൈനുകൾ ആണ്. വളരെ അധികം ശ്രദ്ധയോടെ കൈ കൊണ്ട് നെയ്ത എടുക്കുന്ന സാരിയിൽ അതെ ശ്രദ്ധയോടെനെയ്ത എടുത്തിരിക്കുന്ന വിവിധ ഡിസൈനുകളാണ് ചെയ്തിരിക്കുന്നത്. കേരള കൈത്തറിയിൽ പരമ്പരാഗതമായിഉപയോഗിച്ച് വരുന്ന പുളിയിലക്കര, കട്ടിക്കര, ഈർക്കിൽക്കര എന്നീ മൂന്നു ഡിസൈനുകളിൽ നിന്നും പ്രചോദനംഉൾകൊണ്ട് ചെയ്തിരിക്കുന്ന ഇവ ഓരോന്നും രണ്ടു മുതൽ മൂന്നു ദിവസം വരെയുള്ള പ്രയത്നത്തിന്റെ പ്രതിഫലംആണ്. ഓരോ നെയ്ത്തുകാരും അവരുടെ മനസ്സും സമയവും അതിയായ താല്പര്യത്തോടെ ഇതിനായി ഉപയോഗിക്കുന്നുഎന്നത് പ്രശംസനീയമാണ്. അവരുടെ ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് ഒരു താങ്ങാവുക എന്നതാണ് ഗ്രാമീണിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്ന്. അതിന്റെ ഒരു ഭാഗം മാത്രമാണ് മിഴി എന്ന ഈ കളക്ഷൻ.

റോയൽ24K വ്യാപാരമുദ്രയ്ക്ക് കീഴിൽ പുറത്തിറക്കിയ ആദ്യ ശേഖരമാണ് മിഴി. കേരളത്തിലെ ബാലരാമപുരം,കുത്തമ്പുള്ളി, ചേന്ദമംഗലം, കണ്ണൂർ തുടങ്ങിയ വിവിധ നെയ്ത്ത് ക്ലസ്റ്ററുകളിലെ കൈത്തറി വ്യവസായത്തിന് രാജവംശവുമായുള്ള ബന്ധത്തെയും കൈത്തറിയുടെ പരിശുദ്ധിയെയും ആണ് റോയൽ24K സൂചിപ്പിക്കുന്നത്.കൂടാതെ സാരികൾ നെയ്യാൻ എടുക്കുന്ന പരിശ്രമത്തെയും സൂചിപ്പിക്കുന്നു. ഒരു കൈത്തറി സാരി നിർമ്മിക്കാൻ ഓരോനെയ്ത്തുകാരനും ഏകദേശം 24,000 തവണ നൂൽ നീക്കണം.

ഗ്രാമീൺ കളക്ഷൻസ് നെറ്റ്‌വർക്ക്, www.graameen.in എന്ന ഇ-കോമേഴ്‌സ് പ്ലാറ്റഫോം വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കൈത്തറി-കരകൗശല വസ്തുക്കൾക്ക് ലോക വിപണി ലഭ്യമാക്കി വരുന്നു. എല്ലാ ഉത്പന്നങ്ങളും ഗ്രാമീൺ ടീം പ്രേത്യേകമായി ഡിസൈനേഴ്സ് – നെയ്ത്തുകാർ എന്നിവരുമായി ചേർന്ന് തയാറാക്കുന്നവയാണ്.

ഇന്ത്യയിലെ അധികം ശ്രദ്ധിക്കാത്ത വളരെ അപൂർവമായ കരകൗശല- നെയ്‌ത്തു വസ്തുക്കൾ കണ്ടെത്തി അവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനായി ഗ്രാമീൺ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഹാൻഡ്‌ലൂം ഹാൻഡിക്‌റാഫ്റ് ക്ലസ്റ്ററുകളുമായി സഹകരിച്ചു പ്രത്യേക വസ്തുക്കളും തയാറാക്കിയിട്ടുണ്ട്. ഇറാം ഗ്രൂപ്പിന്റെ ഭാഗമായ ഈ നൂതന സംരഭം ഇതിനോടകം വിവിധ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചു കഴിഞ്ഞു.

മിഴി എന്ന ഈ ശ്രേണിയിൽ വളരെ അധികം പ്രത്യേകതകൾ ഉള്ള കുറച്ചു ഡിസൈനുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. “കോവിഡ് സാഹചര്യത്തിൽ കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ നെയ്ത്തുകാർക്കു ഓണക്കാലത്തു ആശ്വാസമാകുക എന്നതാണ് ഇത്തരത്തിൽ ഒരു കളക്ഷൻ അവതരിപ്പിക്കാൻ പ്രേരണയായത്. കേരളത്തിലെ ഇത്തരം വ്യത്യസ്തതയാർന്ന ഹാൻഡ്‌ലൂം ശൈലികളിൽ കൂടുതൽ പുതിയ ഡിസൈനർ സാരി കളക്ഷനുകൾ ഈ വർഷം ലഭിക്കുന്നതാണ്”, എന്ന് ഗ്രാമീൺ മാനേജിങ് ഡയറക്ടർ ശ്രീമതി നുഷൈബ സിദ്ദീഖ് അറിയിച്ചു.

മിഴി കളക്ഷൻ 7th ഓഗസ്റ്റ് മുതൽ www.graameen.in എന്ന വെബ്‌സൈറ്റിയിൽ നിന്നും ഓൺലൈൻ ആയി വാങ്ങാവുന്നതാണ്. മിഴി കളക്ഷൻസ് സാരികൾ Rs 3800/- മുതൽ Rs 4500/- രൂപ വരെ വിലയിൽ ലഭ്യമാവുന്നതാണ്. പേ ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. നേരിട്ടു വാങ്ങാൻ താല്പര്യം ഉള്ളവർ 8590577206/85905777202 എന്നീ whatsapp നമ്പറുകളിൽ ബന്ധപെടുക.