ലോ​സ് ആ​ഞ്ച​ല​സ്: മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ചു അം​ഗ​ങ്ങ​ള്‍​ക്ക് ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി വാ​ലി മ​ല​യാ​ളി ആ​ര്‍​ട്സ് ക്ല​ബ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ലോ​സ് ആ​ഞ്ച​ല​സ് മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന വി​എം​എ​എ​സ്‌​സി ആ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​യോ​ടെ മാ​തൃ​ക കാ​ട്ടി​യ​ത്. ഈ ​വ​ര്‍​ഷം അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പാ​യ​സ​വി​ത​ര​ണ​വും കോ​റോ​ണ​ക്കാ​ല​ത്ത് എ​ങ്ങ​നെ സു​ര​ക്ഷി​ത​രാ​യി​രി​ക്കാം എ​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ആ​ശം​സാ കാ​ര്‍​ഡും ന​ല്‍​കി.

മ​ല​യാ​ളി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള സു​ര​ക്ഷാ കി​റ്റു​ക​ളും ന​ല്‍​കി. ഡ്രൈ​വ് ഇ​ന്‍ ചെ​യ്ത് എ​ത്തി​യ​വ​ര്‍​ക്ക് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ വി​ത​ര​ണം ന​ട​ത്തു​ക​യും മു​തി​ര്‍​ന്ന പൗ​ര·ാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ക​യും ചെ​യ്തു. ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ക്കാ​ല​വും മു​ന്‍​തൂ​ക്കം ന​ല്‍​കി​യി​രു​ന്ന സം​ഘ​ട​ന 2018ലെ ​പ്ര​ള​യ​ക്കാ​ല​ത്ത് ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി ല​ഭി​ച്ച തു​ക​യി​ല്‍ കേ​ര​ള​ത്തി​ലെ ഒ​രു നി​ര്‍​ദ്ധ​ന കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ചു ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫോ​മ ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു വീ​ടു​ക​ള്‍​ക്കു​ള്ള സ​ഹാ​യ​ധ​നം ന​ല്‍​കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബ്രി​ജി​റ്റ് വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ദീ​പു കൈ​മ​ള്‍, ലോ​ജോ ലോ​ന, ഷൈ​ജു ജാ​ന്‍, വി. ​ജ​യ​കാ​ന്ത്, മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

റി​പ്പോ​ര്‍​ട്ട്: മ​നു തു​രു​ത്തി​ക്കാ​ട​ന്‍