മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് 8214 പേര്‍ക്കെതിരെ. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 734 പേരാണ്. 78 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഏഴുകേസുകളും ഇന്ന് രജിസ്റ്റര്‍ ചെയ്തു.
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 124 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി 20, കോട്ടയം ഒന്ന്, ഇടുക്കി 13, തൃശൂര്‍ സിറ്റി അഞ്ച്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി എട്ട്, കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റി 26, കോട്ടയം അഞ്ച്, ഇടുക്കി അഞ്ച്, തൃശ്ശൂര്‍ സിറ്റി 30, മലപ്പുറം 37, കോഴിക്കോട് സിറ്റി ഒന്ന്, കണ്ണൂര്‍ 20 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
- തിരുവനന്തപുരം സിറ്റി – 231, 14, 4
- തിരുവനന്തപുരം റൂറല്‍ – 232, 184, 10
- കൊല്ലം സിറ്റി – 245, 48, 19
- കൊല്ലം റൂറല്‍ – 762, 0, 0
- പത്തനംതിട്ട – 36, 37, 7
- ആലപ്പുഴ- 70, 37, 5
- കോട്ടയം – 20, 27, 0
- ഇടുക്കി – 31, 8, 0
- എറണാകുളം സിറ്റി – 7, 0, 0
- എറണാകുളം റൂറല്‍ – 13, 2, 1
- തൃശൂര്‍ സിറ്റി – 82, 107, 16
- തൃശൂര്‍ റൂറല്‍ – 8, 8, 1
- പാലക്കാട് – 1, 1, 0
- മലപ്പുറം – 45, 75, 5
- കോഴിക്കോട് സിറ്റി – 11, 7, 9
- കോഴിക്കോട് റൂറല്‍ – 42, 52, 0
- വയനാട് – 7, 0, 1
- കണ്ണൂര്‍ – 11, 30, 0
- കാസര്‍ഗോഡ് – 51, 97, 0