മുംബൈ: കോവിഡ്​ 19നെ തുടര്‍ന്ന്​ പൊതു സ്​ഥലങ്ങളില്‍ മാസ്​ക്​ നിര്‍ബന്ധമാക്കിയിരുന്നു. കോവിഡ്​ മുന്‍ കരുതല്‍ നിര്‍ദേശങ്ങളായ മാസ്​ക്​ ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ ലംഘിക്കുന്നവര്‍ക്ക്​ പിഴയും നല്‍കിയിരുന്നു. ഇതോടെ രാജ്യത്ത്​ മാസ്​ക്​ ധരിക്കാത്തതിന്​ ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ നഗരമായി മുംബൈ മാറി.

ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മാസ്​ക്​ ധരിക്കാത്തവരില്‍നിന്ന്​ ഇതുവരെ ഇൗടാക്കിയത്​ 58കോടി രൂപയാണ്​. ജൂണ്‍ 23 വരെയാണ്​ കോര്‍പറേഷന്‍ ഇത്രയധികം തുക പൊതുജനങ്ങള്‍ക്ക്​ പിഴയിട്ടത്​. 58,42,99,600 രൂപയാണ്​ ആകെ ലഭിച്ച പിഴത്തുക.

ഇതില്‍ മുംബൈ പൊലീസും റെയില്‍വേയും ഇൗടാക്കിയ പിഴത്തുകയും ഉള്‍പ്പെടും. മാസ്​ക്​ ധരിക്കാത്തവര്‍ക്ക്​ 200 രൂപയാണ്​ ബ്രിഹാന്‍ മും​ബൈ കോര്‍പറേഷന്‍ പിഴയിടുന്നത്​.

രാജ്യത്ത്​ ഏറ്റവും അധികം കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടര്‍ന്ന്​ മാസ്​ക്​ ഉള്‍പ്പെടെ ഇവിടെ കര്‍ശനമാക്കുകയും ചെയ്​തിരുന്നു.

രാജ്യത്ത്​ കോവിഡി​െന്‍റ രണ്ടാം തരംഗം അവസാനിക്കു​േമ്ബാള്‍ മുംബൈ നഗരം മറ്റൊരു ഉയര്‍ച്ചക്ക്​ സാക്ഷിയാകുകയാണ്​. കഴിഞ്ഞ ദിവസങ്ങളില്‍ 800ല്‍ അധികം പേര്‍ക്ക്​ ഇവിടെ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതോടെ നഗരത്തില്‍ ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കില്ലെന്നാണ്​ വിലയിരുത്തല്‍.