ഫ്ലോറിഡ: ഫൊക്കാനയുടെ പേരിൽ പുതിയ പ്രസിഡണ്ട് എന്ന് പറഞ്ഞു അവതരിക്കപ്പെട്ട ജേക്കബ് പടവത്തിൽ വ്യാജ സംഘടനകൾ ഉണ്ടാക്കിയാണ് നോമിനേഷൻ സംഘടിപ്പിച്ചതെന്ന് ഫോക്കാന ഭാരവാഹികൾ വ്യക്തമാക്കി. വിമത സംഘടനയുടെ പ്രസിഡണ്ട് ആകാൻ ഡേലഗേഷനുവേണ്ടി ഫ്ലോറിഡയിലെ എല്ലാ അംഗ സംഘടനകളുടെയും വാതിൽ മുട്ടിയെങ്കിലും ആരും നൽകാൻ തയ്യാറാകില്ല. ഒരു ലെറ്റർ എങ്കിലും തരണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും ഗൗനിച്ചില്ല. ഇതേ തുടർന്ന് ജേക്കബ് പടവത്തിലും തന്റെ ഭാര്യയെയും മകളെയും മരുമകനെയും ചേർത്ത് ഫ്ലോറിഡ മലയാളി അസോസിയേഷൻ എന്ന പേരിൽ പുതുതായി രൂപീകരിച്ച സംഘടനയിൽ കൂടിയാണ് ജേക്കബ് പടവത്തിൽ ഫൊക്കാന വ്യാജ സ്ഥാനാര്ഥിത്വത്തിനു വേണ്ടി നോമിനേഷൻ കൊടുത്തത്.

2020 സെപ്റ്റംബറിൽ ആണ് ജേക്കബ് പടവത്തിൽ ഫ്‌ലോറിഡയിൽ ഇങ്ങനെ ഒരു പുതിയ സംഘടന രജിസ്റ്റർ ചെയ്തത്ന്നു.വിഘടിത പ്രവർത്തനങ്ങൾ നടത്തിയതുമൂലം ജേക്കബ് പടവത്തിലിനെ അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതിരുന്നു. തുടർന്ന് ജേക്കബ് പടവത്തിൽ അംഗമായിരുന്ന കൈരളി ആർട്സ് ക്ലബ് ഉൾപ്പെടെ ഫ്ളോറിഡയിലുള്ള ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളെയും സമീപിച്ചെങ്കിലും തട്ടിപ്പ് ഇടപാടുകൾ നടത്താനാണെന്ന് മനസിലാക്കിയ എല്ലാ സംഘടനാ നേതാക്കളും അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ തയാറായില്ല.

ഇതേ തുടർന്ന് വേറെ മാർഗമില്ലാത്തതിനാലാണ് പുതിയ സംഘടന രൂപീകരിച്ചു ഫൊക്കാന സംഘടന ഭാരവാഹിത്വത്തിനുവേണ്ടി ശ്രമിച്ചത്. ജേക്കബ് പടവത്തിൽ ഫ്‌ലോറിഡയിൽ നിന്നുള്ള ഫോക്കനയുടെ ഒരു അംഗസംഘടനയെയും പ്രധിനിധീകരിക്കുന്നില്ല എന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് വ്യക്തമാക്കി.

ഇതുകൂടാതെ എബ്രഹാം കളത്തിലിനു ട്രഷറർ സ്ഥാനാര്ഥിയാകാൻ വേണ്ടി മറ്റൊരു പുതിയ സംഘടനകൂടി ഫ്‌ലോറിഡയിൽ രജിസ്റ്റർ ചെയ്തു ആ സംഘടനയിലൂടെയാണ് വ്യാജ ഫൊക്കാനയുടെ പേരിൽ എബ്രഹാം കളത്തിൽ സ്ഥാനാർത്ഥിത്വം നേടിയത്. മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ എന്നാണ് ആ സംഘടനയുടെ പേര്.ആ സംഘടനയും ജേക്കബ് പടവത്തിലിന്റെയും ഭാര്യയുടെയും കുടുംബങ്ങളുടെയും പേരിൽ ആണ് മാസങ്ങൾക്കു മുൻപ് മാത്രം രജിസ്റ്റർ ചെയ്തത്. രണ്ടു വര്ഷം മുൻപ് അതാത് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾക്ക് മാത്രമേ ഫൊക്കാന ഭരണഘടനാ അനുസരിച്ചു അംഗ സംഘടനായാകാൻ കഴിയുകയുള്ളു.

എന്നാൽ ഒരു വര്ഷം പോലും തികയാത്ത സംഘടനകളാണ് ഫൊക്കാനയിൽ അംഗത്വം നേടാൻ വേണ്ടി ജേക്കബ് പടവത്തിലും എബ്രഹാം കാളത്തിലും ശ്രമിക്കുന്നത്. ഫ്ലോറിഡ സ്റ്റേറ്റിൽ ഒരു മീറ്റിംഗ് പോലും ഈ സംഘടനകൾ നടത്തുകയോ ചെയ്തിട്ടില്ല. ഫ്ളോറിഡയിലോ അമേരിക്കയിലോ ഉള്ള ആർക്കും ഇങ്ങനെയുള്ള സംഘടനയെപ്പറ്റി യാതൊരു കേട്ടുകേഴ്‌വിപോലുമില്ല. ഇത്തരത്തിൽ ആണ് തങ്ങൾ ഈ സംഘടനയെ പ്രതിനിധീകരിക്കുന്നത് എന്ന പേരിൽ ഫൊക്കാനയിൽ അപേക്ഷിച്ചു പ്രസിഡണ്ട് സ്ഥാനാർത്ഥിയും ട്രഷറർ സ്ഥാനാര്ഥിയുമായി ഇവർ രംഗത്ത് വന്നത്. ഇത് ഫൊക്കാനയിലെ യാതൊരു അംഗസംഘടനകളും അംഗീകരിക്കുന്നില്ല. ഇവർ ഫ്‌ലോറിഡയിൽ നിന്നുള്ള പ്രതിനിധികൾ അല്ലാ എന്നും ഫൊക്കാന ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് കിഷോർ പീറ്റർ വ്യക്തമാക്കി. ഫൊക്കാനയുടെ പ്രസിഡണ്ട് ജോർജി വര്ഗീസ് ട്രഷറർ ഫ്‌ലോറിഡയിൽ നിന്നുള്ള സണ്ണി മറ്റമന, ഫൊക്കാന 2022 -ലെ ഒർലാണ്ടോ കോൺവെഷൻ കൺവീനർ ചാക്കോ കുരിയൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.

സംഘടനകളിയെ അംഗത്വം ലഭിക്കുവാൻ വേണ്ടി ഇവർ മറ്റു സംഘടനകളും ഫ്‌ലോറിഡയിൽ രജിസ്റ്റർ ചെയ്തതായി മനസ്സിലായി. സ്റ്റേറ്റ് ഓഫ് ഫ്ലോറിഡ കോര്പറേഷന് വെബ്സൈറ്റ് -ൽ നിന്ന് വ്യക്തമാകുന്നു. മലയാളീ അസോസിയേഷൻ ഓഫ് ഒർലാണ്ടോ എന്ന പേരിലും ഒരു സംഘടന ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോക്കാനയുടെ പേരിലും ഇവർ ഒരു വ്യാജ സംഘടന രജിസ്റ്റർ ചെയ്യുകയും അത് സ്റ്റേറ്റ് ഓഫ് ഫ്ലോറിഡ കോര്പറേഷന് വെബ്സൈറ്റ്-ൽ നിന്നും മനസ്സിലാകുന്നു. ഇത്തരത്തിലുള്ള വിഘടിത പ്രവർത്തനങ്ങളെ ഒരുതരത്തിലുംഅംഗീകരിക്കാനാവില്ലെന്നും ജനങ്ങൾ ഇതു മസസ്സിലാക്കി ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു