ബ്രാംപ്ട്ൺ∙ വിദേശ മലയാളികൾക്കായി കാനഡയിലെ മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് (മാസ്ക്) ഒരുക്കിയ ഓൺലൈൻ ഫാഷൻ ഷോയിൽ മിഥു തെരേസ മാത്യു മലയാളി വനിത പട്ടം കരസ്ഥമാക്കി. പാരന്പര്യത്തിന്റെ പുതുമ അണിഞ്ഞെത്തിയും ഓണപ്പാട്ടിനൊപ്പം ചുവടുകൾ വച്ചുമാണ് തെരേസ കാഴ്ചക്കാരുടെയും വിധികർത്തവായ ബ്രിട്ടിഷ് മലയാളി ചലച്ചിത്രതാരം പ്രിയാ ലാലിന്റെയും മനംകവർന്നതും ഒന്നാമതെത്തിയതും. വേഷത്തിലെന്നപോലെ അവതരണമികവിലും മികച്ചുനിന്ന ബിന്ദു തോമസ് മേക്കുന്നേൽ ഫസ്റ്റ് റണ്ണർ-അപ്പ്, സപ്ന രാജീവ് സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനങ്ങളിലെത്തി.
സമ്മാനദാനത്തിനായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സാൻഡൽവുഡ് പാർക്കിൽ ഒരുക്കിയ ഹൃസ്വസംഗമവും മനോഹരമായി. അംബിക ജ്വല്ലേഴ്സ് സ്പോൺസർ ചെയ്ത ഡയമണ്ട് റിങ് ആയിരുന്നു ഒന്നാം സമ്മാനം. സ്പോൺസർ ജയസീലി ഇൻപനനായകം ഡയമണ്ട് റിങ് സമ്മാനിച്ചു. രണ്ടാം സമ്മാനം സ്പോൺസർ ബിനു മാത്യു (എംഎംസ് ഹോംസ്, നയാഗ്ര) സമ്മാനിച്ചു. ലോയർ ടീന ബെലന്റ്, മോഹൻ ദാസ് (ഡബ്ള്യുഎഫ്ജി), സാംകുട്ടി ഉതുപ്പ് (കേരള ഗ്രോസറി) റിയൽറ്റർ ജയിംസ് വർഗീസ് എന്നിവർ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്യൂസ്ഡൈജസ്റ്റുമായി ചേർന്നാണ് മലയാളി വനിത മൽസരം ഒരുക്കിയത്.
പ്രസിഡന്റ് നിഷാദ് എൽദോസ്, വൈസ് പ്രസിഡന്റ് സന്തോഷ് ശ്രീകുമാർ, സെക്രട്ടറി ജയിംസ് വർഗീസ്, ട്രഷറർ ജോബി പീറ്റർ, രോഗ്രാം കോ-ഓർഡിനേറ്റർമാരായ രാകേഷ് പുത്തലത്ത്, കെ. പി. സുധാകരൻ, കമ്മിറ്റി അംഗങ്ങളായ ജേക്കബ് ജോൺ, എൽദോസ് ജോസ്, ജോയ് കുര്യൻ, റോയ് പൌലോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ വർഷം ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മലയാളി വനിത ഫാഷൻ ഷോ അടുത്തവർഷവും നടത്തുമെന്ന് മാസ്ക് സംഘാടകർ അറിയിച്ചു.