പി പി ചെറിയാൻ
വാഷിങ്ടൻ ∙ മാസ്ക് ധരിക്കാൻ നിർബന്ധിതരായ കുട്ടികൾ പരിധിയിൽ കവിഞ്ഞ വിഷലിപ്തമായ കാർബൻ ഡയോക്സയ്ഡ് ശ്വസിക്കുന്നതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. ഡോ. ഹരാൾഡ് വൽച്ചി (HARALO WALACH) ന്റെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാർ നടത്തിയ പഠന റിപ്പോർട്ടാണു മാസ്ക് ധരിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാര്‍ബണ്‍ ഡയോക്സൈഡിന്റെ പരിധി .2 ശതമാനമാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ കഴിയുന്ന കുട്ടികൾ മാസ്ക് ധരിക്കുമ്പോൾ അവർ ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 1.3 ശതമാനമാണ്. മാസ്ക് ധരിക്കുന്ന ഏഴു വയസ്സിനു മുകളിലുള്ള കുട്ടികളാണു കൂടുതൽ കാര്‍ബണ്‍ ഡയോക്സൈഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവരിൽ 2.5 ശതമാനം, പന്ത്രണ്ടു ശതമാനത്തിൽ കൂടുതൽ വിഷലിപ്തമായ വായു ശ്വസിക്കുന്നതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
പ്രകൃതിയിൽ നിന്നും ഓക്സിജനാണ് നാം സ്വീകരിക്കുന്നത്. പുറത്തേക്ക് തള്ളികളയുന്നതു അശുദ്ധവായുവും. മാസ്ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും, അതേ സമയം അശുദ്ധവായു പുറത്തേക്കു വിടുന്നത് മാസ്ക് തടയുകയും ചെയ്യുന്നു. പന്ത്രണ്ടു മണിക്കൂർ മാസ്ക് ധരിച്ചു ജോലി ചെയ്യുന്ന ഹെൽത്ത് കെയർ ജീവനക്കാരുടെ ആരോഗ്യത്തിനു പോലും ഭീഷിണി നേരിടുന്നു.



