മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് ഒരു മാറ്റവുമില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇന്ന് 20,419 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗികളേക്കാള്‍ ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇന്ന് 23,644 പേര്‍ക്കാണ് രോഗ മുക്തി.

ഇന്ന് 430 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം മുപ്പത്തയ്യായിരം കടന്നു. 35,191 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13,21,176 ആയി. 2,69,119 ആക്ടീവ് കേസുകള്‍. 10,16,450 പേര്‍ക്കാണ് രോഗ മുക്തി.