കു​വൈ​റ്റ് സി​റ്റി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ നേ​ര് പ​റ​ഞ്ഞു കൊ​ണ്ടേ​യി​രി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​രു​ടേ​യും ഇ​ഷ്‌​ട​വും ഇ​ഷ്‌​ട​ക്കേ​ടും പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ്.

കു​വൈ​റ്റി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ “മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​റ്റ്’ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത-​ജാ​തി ഭേ​ദ​മി​ല്ലാ​തെ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​വൈ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധിപ്പി​ക്കു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗ​മ​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.