ന്യു യോര്‍ക്ക്: തൊടുപുഴ കോടിക്കുളംചെങ്ങാംതടത്തില്‍ മാത്യു വര്‍ക്കി, 62, റോക്ക് ലാന്‍ഡില്‍നിര്യാതനായി. വെസ്ലി ഹില്‍സിലെ സീറോ മലബാര്‍ ഹോളി ഫാമിലി ചര്‍ച്ച് അംഗമാണ്.

മറ്റക്കര വടക്കേടത്ത് കുടുംബാംഗം മേരിക്കുട്ടി മാത്യു ആണു ഭാര്യ. മക്കള്‍: ജിബിന്‍, ജിന്‍സി. മരുമക്കള്‍: സഫല്‍, സ്‌നേഹ.

ലൂസി ദേവസ്യ (ജോണ്‍ ദേവസ്യ), എല്‍സി വര്‍ഗീസ് (ഫിലിപ്പ് തോമസ്), ജെസി കുര്യന്‍ (റെജി കുര്യന്‍), ടോം ചെങ്ങാംതടം (ജൂലി ചെങ്ങാംതടം) എന്നിവര്‍ അമേരിക്കയിലുള്ള സഹോദരരാണ്.

പൊതുദര്‍ശനം: ഓഗസ്റ്റ് 18 ചൊവ്വ 2 മുതല്‍ 5:30 വരെ: ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹില്‍സ്, ന്യു യോര്‍ക്ക്

സംസ്‌കാരം ഓഗസ്റ്റ് 19: രാവിലെ 10 മണിക്ക് വി. കുര്‍ബാന: ഹോളി ഫാമിലി ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരി, 36 വെസ്റ്റ് നയാക്ക് റോഡ്, നാനുവറ്റ്, ന്യു യോര്‍ക്ക്