യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം ആദ്യമായാണ് എംഎം ഹസന്‍ പാണക്കാട് എത്തുന്നത്. വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയായി.

യുഡിഎഫില്‍ പ്രതിസന്ധി ഒന്നും തന്നെ ഇല്ലന്നും, എല്‍ഡിഎഫ് ആണ് പ്രതിസന്ധിയില്‍ ആയതെന്നും എം.എം ഹസന്‍ പറഞ്ഞു. കെ.എം മാണിയും എ കെ. ആന്റണിയും എല്‍ഡിഫില്‍ നിന്ന് രണ്ട് വര്‍ഷത്തിനകം തിരികെ എത്തി. ജോസ് കെ. മാണിയും അധികകാലം തുടരാന്‍ കഴിയില്ല. മാണിസാറിന് കഴിയാത്തത് ജോസ് കെ.മാണിക്ക് കഴിയില്ലെന്ന് എം.എം ഹസന്‍ പരിഹസിച്ചു.