രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയില്‍ രോഗികള്‍ ഒരു ലക്ഷം കടന്നു.

അതിവേഗമാണ് രാജ്യത്തെ കൊവിഡ് വ്യാപനം നടക്കുന്നത്. നിലവില്‍ 30 ലക്ഷത്തിനടുത്താണ് കൊവിഡ് രോഗബാധിതരുള്ളത് .ഓഗസ്റ്റ് 21നാണ് രോഗബാധിതരുടെ എണ്ണം 29 ലക്ഷം കടന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ 14,000 ന് മുകളില്‍ കടന്നു. 24 മണിക്കൂറിനിടെ 14,492 പോസിറ്റീവ് കേസുകള്‍. 297 മരണം. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,71,942ഉം, മരണം 21,995ഉം ആയി. രോഗവ്യാപനം രൂക്ഷമായ പൂനെയില്‍ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. ആന്ധ്രപ്രദേശില്‍ 10,276 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകള്‍ 3,45,216 ആയി ഉയര്‍ന്നു.