മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 4,930 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,290 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 16,91,412 ആയി വര്‍ധിച്ചു. 92.49 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം നിലവില്‍ 89,098 രോഗികള്‍ കൂടിയാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി 95 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 47,246 ആയി. ഇതുവരെ 18,28,826 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.



