മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 334 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥനത്തെ ആകെ മരണസംഖ്യ 16,476 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 10,309 പുതിയ കോവിഡ് 19 കേസുകള്‍ ആണ്. ഇന്നലെ രോഗമുക്തി നേടിയത് 6,165 പേരാണ്. സംസ്ഥാനത്ത് 4,68,265 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 3,05,521 പേര് രോഗമുക്തി നേടി. നിലവില്‍ 1,45,961 പേരാണ് ചികിത്സയിലുളളത്.
9,43,658 പേര് മഹാരാഷ്ട്രയില്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്. 36,466പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു



