മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു വ്യാഴാഴ്ച മൂന്നു പോലീസുകാര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരുടെ എണ്ണം 54 ആയി. ഇതില്‍ 34 പേര്‍ മുംബൈയിലാണ്. മരിച്ചവരില്‍ മൂന്നു ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4200 പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.