മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12,614 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 322 പേരാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,84,754 ആയി. 1,56,409 ആക്ടീവ് കേസുകള്‍. 4,08,286 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു.

ഇന്ന് 322 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 19,749 ആയി.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 8,732പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,414പേര്‍ രോഗമുക്തരായി. 87 മരണവും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ ഇന്ന് 5,860 പേക്കാണ് കോവിഡ് ബാധിച്ചത്. 5,236പേര്‍ രോഗമുക്തരായി. 127പേര്‍ മരിച്ചു.