മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. ഇന്നുമാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.01,141 ആയി ഉയര്‍ന്നു.

127 പേരാണ് ഇന്ന് മാത്രം മരിച്ചത്. അകെ ആകെ മരണസംഖ്യ 3717 ആണ്. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി.ഇതില് 1718 പേരാണ് ഇന്ന് ആശുപത്രി വിട്ടത് . സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട് .

എന്നാല്‍ മുഖ്യ മന്ത്രി ഉദ്ധവ് താക്കറെ ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു