മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 22,094പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.391 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13,489പേര്‍ രോഗമുക്തരായി. 10,37,765പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 7,28,512പേര്‍ രോഗമുക്തരായി. 2,79,768പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 9,140പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 94 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,49,551പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3,44,556പേര്‍ രോഗമുക്തരായി. 97,815പേരാണ് ചികിത്സയിലുള്ളത്. 7,161പേരാണ് ആകെ മരിച്ചത്.

ആന്ധ്രാപ്രദേശില്‍ ഇന്ന് 9,901 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 5,57,587 ആയി.95,733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,57,008 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ മരണം 4,846 ആയി.

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,495 പേര്‍ക്ക്. ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരായവരുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണ്. ഇന്ന് 6,227 പേരാണ് ഇന്ന് ആശുപത്രി വിട്ടത്.

ഇന്ന് സംസ്ഥാനത്ത് 76 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണം 8,307 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,97,066 ആയി ഉയര്‍ന്നു. 47,110 ആക്ടീവ് കേസുകള്‍. 4,41,649 പേര്‍ക്കാണ് മൊത്തം രോഗ മുക്തി.