മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്ന് 18,317പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 13,84,446ആയി. 481പേരാണ് ഇന്ന് മരിച്ചത്. 36,662പേര്‍ ആകെ മരിച്ചു.
അതേസയമയം, ആന്ധ്രാപ്രദേശില്‍ ഇന്ന് 6,133പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,075പേര്‍ രോഗമുക്തരായി. 6,93,484പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചത്. 6,29,211പേര്‍ രോഗമുക്തരായി. 58,445പേര്‍ ചികിത്സലിയാണ്. 5,828പേര്‍ മരിച്ചു.
തമിഴ്നാട്ടില്‍ ഇന്ന് 5,659പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,610പേര്‍ രോഗമുക്തരായി. 67പേരാണ് മരിച്ചത്. 5,97,602പേര്‍ക്കാണ് തമിഴ്നാട്ടില്‍ ആകെ രോഗം ബാധിച്ചത്. ഇതില്‍ 5,41,819പേര്‍ രോഗമുക്തരായി. 9,520പേര്‍ മരിച്ചു. 46,263പേര്‍ ചികിത്സയിലാണ്.