ദുബായ്: ഈ കൊവിഡ് മഹാമാരിക്കാലത്ത് കോടിപതിയായാല്‍ ആരായാലും ഒന്നു ഞെട്ടിത്തരിച്ച്‌ നിന്നും പോകും. അങ്ങനെ ഒരു പ്രവാസി യുവാവിനെയാണ് പരിചയപ്പെടാന്‍ പോകുന്നത്. മഹാമാരിക്കാലത്ത് ഏഴ് കോടിയില്‍ അധികം രൂപയുടെ ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് ലക്ഷമി വെങ്കിട്ട റാവു എന്ന യുവാവ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത 338 സീരീസിലുള്ള ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെയാണ് വെങ്കിട്ട റാവുവിനെ ഭാഗ്യം തേടിയെത്തിയത്. 10 ലക്ഷം ഡോളറാണ് ഹൈദരാബാദ് സ്വദേശിയായ 34കാരനെ തേടിയെത്തിയത്.

ആഗസ്റ്റ് 29നായിരുന്നു തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യക്കുറി ലക്ഷ്മി സ്വന്തമാക്കിയത്. ദൂബായിലെ ഒരു സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ എഞ്ചിനിയറാണ് ലക്ഷമി. ഒരു വര്‍ഷത്തോളമായി ഈ ഭാഗ്യ പരീക്ഷണത്തില്‍ ലക്ഷമി ടിക്കറ്റ് വാങ്ങാറുണ്ട്. എന്നാല്‍ ഇപ്പോഴാണ് ആദ്യമായി സമ്മാനം നേടുന്നത്.

വളരെ അധികം സന്തോഷവാനാണ് താനെന്നും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായമാകുമെന്ന് ലക്ഷമി പറഞ്ഞു. 1999ലാണ് അദ്യമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങുന്നത്. ഈ നറുക്കെടുപ്പിന്റെ 168ആം ഇന്ത്യക്കാരനാണ് ലക്ഷമി വെങ്കിട്ട റാവു. നിരവദി മലയാളികള്‍ക്ക് ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയിരുന്നു.