ഉത്തരാഖണ്ഡില്‍ മലയിടിച്ചിലില്‍ കുടുങ്ങിയവരെ രക്ഷപെടുത്തി ദുരന്തനിവാരണ സേന.ചമോലി മേഖലയില്‍ കുടുങ്ങിയ 200 പേരെയാണ് രക്ഷപെടുത്തിയത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്തെ റോഡുകള്‍ തകര്‍ന്നതിനാല്‍ ചെങ്കുത്തായ പ്രദേശങ്ങളില്‍ നിന്നും കയറുകള്‍ ഉപയോഗിച്ചാണ് ജനങ്ങളെ താഴേയ്‌ക്ക് എത്തിക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ് ഒരാഴ്ചയായി പെയ്യുന്നത്. ഇടിയോട് കൂടിയ മഴയ്‌ക്കുള്ള മുന്നറിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നേ നല്‍കിയിരുന്നു. ഉത്തരാഖണ്ഡില്‍ ഈ മാസം മൂന്നാം തവണയാണ് മലയിടിച്ചിലുണ്ടാകുന്നത്. കനത്ത മഴയും മലയിടിച്ചിലും കാരണം ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ നിതി റോഡ് സൈന്യം അടച്ചു. ജോഷി മഠിലെ റോഡുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.