മലയാള സിനിമയിലേക്ക് ഒരു നവാഗത സംവിധായക കൂടി. നവാഗതയായ ദീപ അജിജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വിഷം’ (Be wild for a while) എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, നടി മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തു. അജിജോണ്‍, ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടര്‍, കോട്ടയം രമേശ്, സുധി കോപ്പ, ഒമര്‍ ജലീല്‍, ഡെന്നി ടോം സേവ്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘വിഷം’ എന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്റെ താരനിര്‍ണ്ണയവും മറ്റും പുരോഗമിക്കുന്നു. പെര്‍സ്പെക്റ്റീവ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് എസ്. നായര്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം- വിജയ് മാധവ്, ലൈന്‍ പ്രൊഡ്യൂസര്‍- അഡ്വക്കേറ്റ് കെ.ആര്‍. ഷിജുലാല്‍, എഡിറ്റിംഗ്- അജിത് ഉണ്ണികൃഷ്ണന്‍, വസ്ത്രലങ്കാരം- സാമിന ശ്രീനു, മേക്കപ്പ്- റഷീദ് അഹമ്മദ്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫെന്‍സ്.
തിരുവനന്തപുരം, ബ്രൈമൂര്‍, ഡല്‍ഹി, കോയമ്ബത്തൂര്‍, എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം ആരംഭിക്കും. നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യായായ ദീപ ‘ഊടും പാവും’ എന്ന പരമ്ബരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയില്‍ ആര്‍ട്ടിസ്റ്റുമാണ്. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. റിമൊ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം.എസ്. നിര്‍മ്മിക്കുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ടൊവിനോ തോമസിനെ നായകാനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന
‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പുതിയൊരു നായിക; ആദ്യ പ്രസാദ്.
കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ്, അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ ‘നിഴല്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.
നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായികാ കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് പറഞ്ഞു.
“ടൊവിനോയെ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷന്‍ കഴിഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതല്‍ ഞാന്‍ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍,” ആദ്യ പ്രസാദ് പറഞ്ഞു.



